erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള എൽ പി വിഭാഗം ജി.എം.എൽ.പി.എസ് ഓവറോൾ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിൽ ഗവ. മുസ്‌ലിം എൽപിഎസ് ഓവറോൾ കരസ്ഥമാക്കി. സോഷ്യൽ സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, വർക്ക് എക്സ്പീരിയൻസ് ഫെയർ ഓവറോൾ സെക്കന്റ്, മാത്തമാറ്റിക്സ് ഫെയർ ഓവറോൾ സെക്കന്റ്, ഗവൺമെന്റ് സ്കൂൾ എൽ പി വിഭാഗം ഓവറോൾ ഫസ്റ്റ്, എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയാണ് ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേട്ടം കൈവരിച്ചത്.

വിജയികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സുഹാന ജിയാസ്, വാർഡ് കൗൺസിലർ ശ്രീ പിഎം അബ്ദുൽഖാദർ, പിടിഎ വൈസ് പ്രസിഡന്റ് ഹസീബ് ജലാൽ, മാതൃസംഗം പ്രസിഡന്റ് തഹ് ലിയ, ഷാജിന കെ എ, അഷറഫ് പി എസ്, സജിത്ത് ഇ എസ് എന്നിവർ അനുമോദന പ്രഭാഷണം നടത്തി.

പിടിഎ പ്രസിഡന്റ് ത്വൽഹത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *