കാളകെട്ടി: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ കാളകെട്ടി ഏ എംഎച്ച് എസ്സ് ൻറ സഹകരണത്തോടെ സ്കൂളിലെ എൻ.എസ് എസ്സിൻറയും സ്കൗട്ട് & ഗൈഡും ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുമായി ചേർന്ന് ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ബിനോയി എം.ജേക്കബിൻറ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാ.ആൻറണി മണിയങ്ങാട്ട് നിർവ്വഹിച്ചു.
ലയൺസ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പി റ്റി എ പ്രസിഡന്റ് ടോമി സെബാസ്റ്യൻ ക്ലബ്ബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറയ്ക്കൽ പ്രോഗ്രാം ഓഫീസർമാരായ സെബാസ്റ്യൻ വി.എം., ജയാ ജോൺ, ഡോ.ജിലു സെബാസ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചേർപ്പുങ്കൽ മാർസ്ലീവാ ഹോസ്പിറ്റലിൻറ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ളാസും നടത്തി.





