മൊട്ടുസൂചി മുതൽ വിമാനം വരെ , ഇന്നർവെയർ മുതൽ ഷർട്ടുകൾ വരെ മനുഷ്യൻ്റെ ബാഹ്യ ജീവിതത്തിന് ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ മനുഷ്യൻ ബ്രാൻഡുകൾ നിർബന്ധമാക്കുന്നു. എന്നാൽ മനുഷ്യന്റ ആരോഗ്യമേഖലയെ പരിപോഷിപ്പിക്കുന്ന ഹൈജിനിക് പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ മാത്രം ഈ ശ്രദ്ധ ഇല്ലാതെപോകുന്നു.
ഗുണനിലവാരം ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ മനുഷ്യ ശരീരത്തിന് ഹാനികരവും, സാംഗ്രമിക രോഗങ്ങൾക്കും , പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഇത് തിരിച്ചറിഞ്ഞ ‘ജൊനാരിൻ സ്ഥാപകൻ ജോസഫേട്ടൻ ‘ WAY TO A GERM FREE WORLD ‘ എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ‘ജൊനാരിൻ’ ബ്രാൻഡ് ചെയ്ത് അന്തർദേശീയ നിലവാരത്തിൽ ഹൈജിനിക് പ്രൊഡക്ടുകൾ ഉൽപാദിപ്പിച്ചു.
1976 മുതൽ കൈരളിയെ ആണു വിമുകതമാക്കി , ശുചിത്വ സംസ്കാരത്തിന് കേരളത്തിൽ തുടക്കമിട്ടതു ‘ ജൊനാരിൻ ജാലിസ് ‘ എ എ ജോസഫ് എന്ന ജോസഫേട്ടനുമാണ്.
നാടകെ മാറി ഒപ്പം ജനങ്ങളുടെ സംസ്ക്കാരവും. ഈ ശുചിത്വ സംസ്കാരത്തിന് 50 വർഷങ്ങൾക്കപ്പുറം നേതൃത്വം കൊടുക്കാൻ ജൊനാരിനും ജോസഫേട്ടനും കഴിഞ്ഞുവെന്നത് കേ ളത്തിന്റ ഒരു നന്മയായി നിലകൊള്ളുന്നു.
നാട്ടിൽ സാംഗ്രമിക രോഗങ്ങൾ പടർന്നു പിടിച്ച കാലഘട്ടത്തിലാണ് എ എ ജോസഫ് എന്ന ബിരുദധാരി അണുമുക്തമായ ക്ലീനിങ് ഉത്പന്നങ്ങളുടെ വിപണിയെകുറിച്ചു ചിന്തിക്കുന്നത് അങ്ങനെ നിരന്തരമായ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ 1976 ൽ ‘ജൊനാരിൻ ജാലിസ്’ എന്ന ബ്രാൻഡിൽ ശുചീകരണ ഉത്പന്നങ്ങൾ അദ്ദേഹം മാർക്കറ്റിൽ അവതരിപ്പിച്ചു.
അന്തർദേശീയ നിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചതോടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറി . ഹാൻഡ്വാഷ് മുതൽ മുഴുവൻ ഹൈജീൻ ഉത്പന്നങ്ങളും ഒരു കുടകീഴിൽ നിന്ന് ലഭ്യമായപ്പോൾ കേരളക്കരമുഴുവൻ ആവശ്യക്കാർ ഏറി. ഉപഭോക്താക്കളുടെ ആവിശ്യം തിരിച്ചറിഞ്ഞ ‘ ജൊനാരിൻ’ ഉപഭോകതാക്കൾക്ക് നേരിട്ട് എത്തിക്കുന്ന ഒരു ഡയറക്റ്റ് ഡിസ്ട്രിബൂഷൻ ശൃംഖല ആരംഭിച്ചു . ഇത്തരത്തിൽ കേരളത്തിൽ ഒരു ഡയറക്റ്റ് മാർകെറ്റിംഗിന് ജൻമം കൊടുത്തതു ജൊനാരിൻ ആണ് .
ഉപഭോകതാക്കൾക്കു കമ്പനിയിൽ നിന്ന് ഉത്പന്നങ്ങൾ കമ്പനി വിലയ്ക്ക് നേരിട്ട് നൽകുന്നതു അവർക്കു വലിയ ആശ്വാസമായപ്പോൾ അവർക്കു ആവശ്യമായ മറ്റു കെമിക്കൽസും നൽകണമെന്ന ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചു ‘ജൊനാരിൻ പിഗ്മെന്റ്സ്’ എന്ന പേരിൽ കമ്പനി ആരംഭിച്ചു. ഇന്റർനാഷണലും ഇന്ത്യയിലും ഉള്ള പ്രമുഖ കെമിക്കൽ കമ്പനികളുടെ ഉൽപ്പന്നങ്ങൾ ജൊനാരിൻ ഏറ്റെടുത്തു.
ബ്രെയിൻ ഫീവർ പടർന്നു പിടിച്ചു കൊണ്ടിരിക്കുമ്പോൾ വെള്ളം ശുദ്ധീകരിക്കാൻ ഏറ്റവും ഗുണനിലവാരമുള്ള ജപ്പാൻ കമ്പനി നിസ്സാന്റ കേരളത്തിലെ ഏകവിതരണക്കാർ ജൊനാരിനാണ്.
കൊറോണ സമയത്ത് ‘വീറ്റോ (VEETO), എന്ന ബ്രാൻഡിൽ 99.9% അണുമുക്തമായതും 100% ഗുണമേന്മയുള്ളതുമായ ഹൈജീൻ ഉത്പന്നങ്ങൾ വീറ്റോ ഹാൻഡ്വാഷ് , വീറ്റോ മാസ്ക്ളീൻ , വീറ്റോ ടോയ്ലറ്റ് ക്ലീനർ, വീറ്റോ ഡിഷ്വാഷ്, കേരളം മാർകെറ്റിൽ അവതരിപ്പിക്കാൻ ജൊനാരിനു സാധിച്ചു.
ജോസഫേട്ടന്റ നേതൃത്വ പരിചയവും ടീമിനെ കൂടെ നിർത്താനുമുള്ള കഴിവും , കഠിനാധ്വാനവും ആത്മാർത്ഥമായ സേവനമികവും സാമ്പത്തിക ക്രയവിക്രയത്തിനുള്ള കൃത്യതയുമാണ് ജൊനാരിന്റ വളർച്ചയ്ക്കുള്ള അടിസ്ഥാനകാരണം. ബിസിനസ്സ് എന്ന ഏതൊരു വൃക്തിക്കും , നവസംരംഭകർക്കും ജോസഫേട്ടൻ ഒരു പാഠപുസ്തകമാണ്.
തൻ്റെ ജീവനക്കാരെയും പ്രവർത്തകരെയും കൂടെ നിർത്തുവാനും അവരുടെ പ്രശ്നങ്ങളിൽ അനുഭാവപൂർവം പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നതിൽ ജോസെഫേട്ടന്റെ പ്രവർത്തനം മാതൃ കയാണ്.
ഒരു സംരംഭകൻ എന്നതിലുപരി കൊച്ചിയിലെ സാമൂഹിക സാംസകാരിക പ്രവർത്തകൻ എന്ന നിലയിലും ജോസഫേട്ടൻ ഏറെ ശശ്രദ്ധേയനാണ് . ലയൺസ് ക്ലബ് ഇൻർനാഷണൽ, സെഞ്ച്വറി ക്ലബ് കൊച്ചി, കോട്ടയം ക്ലബ്, KYA തുടങ്ങിയ അനേകം ക്ലബ്ബുകളുടെയും സംഘടനകളുടെയും മുൻനിര പ്രവർത്തകനാണ്.
“Share your Joy to double it” എന്ന് ഇടയ്ക്കു പറയുന്ന അദ്ദേഹം സാധുജന സേവനത്തിലും വ്യാപൃതനാണ്. 2025 നവംബർ 1ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഹാളിൽ വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യും.





