അയർക്കുന്നം :കേരള കോൺഗ്രസ് മണ്ഡലം കൺവെൻഷനും പ്രതിഭാ സംഗമവും മണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ടിന്റെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അധ്യാപകർക്ക് നീതി ലഭ്യമാക്കണമെന്നും നീതി ലഭിക്കും വരെ അധ്യാപക സമൂഹത്തോടൊപ്പം കേരള കോൺഗ്രസ് പാർട്ടി ഉണ്ടാകുമെന്നും എം എൽ എ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി മുഖ്യപ്രഭാഷണവും മുൻകാല പ്രവർത്തകർ, മികച്ച കർഷകർ, പ്രതിഭകൾ എന്നിവരെ ആദരിക്കൽ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപിയും നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്, സെക്രട്ടറി സന്തോഷ് കാവുകാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞി, ഉന്നതാധികാരസമിതി അംഗം സാബു ഒഴുങ്ങാലിൽ, എ സി ബേബിച്ചൻ,ജെ.സി തറയിൽ,കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അശ്വിൻ പടിഞ്ഞാറേക്കര, ലാൽസി പെരുന്തോട്ടം,ബിജോ തുളിശ്ശേരി,കുരുവിള മാമൻ, കെ എസ് ചെറിയാൻ,മനീഷ് മാധവൻ, ജെയിംസ് തെക്കൻ,ഡോ. എം സി സിറിയക്ക്,ഔസേപ്പച്ചൻ കുന്നപ്പള്ളി,പഞ്ചായത്ത് അംഗങ്ങളായ ജോയിസി കുന്നത്തേട്ട്, ടോംസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.





