മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വളർച്ചയ്ക്കും ആല്മീയ ജീവിതത്തിനും കരുതായിരുന്ന മുൻ വികാരിമാർ, മദർ സുപ്പീരിയേഴ്സ്, കൈക്കാരന്മാർ, ദേവാലയ ശുശ്രൂഷികൾ, അക്കൗണ്ടന്റുമാർ തുടങ്ങിയവരെ ആദരിക്കുന്നു.
നാളെ (ഒക്ടോബർ 20 ന്) നടക്കുന്ന ഈ സ്നേഹസംഗമത്തിൽ മാർ ജേക്കബ് മുരിക്കൻ (ഓക്സിലറി ബിഷപ്പ് എമെരിത്തൂസ്) പിതാവ് പങ്കെടുക്കും. രാവിലെ 10.30 ന് സമൂഹബലി, അനുഭവങ്ങൾ പങ്കുവെക്കൽ,സ്നേഹാദരം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.