പാറത്തോട്: പ്രത്യക്ഷ ദൈവങ്ങളായ നാഗദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും , നാഗലോകത്തെ ഉണർത്തിച്ചും, കന്നി മാസത്തിലെ ആയില്യം നാളായ 16 ന് വ്യാഴാഴ്ച ചോറ്റി ശ്രീ മഹാദേവക്ഷേത്രത്തിൽ ആയില്യം പൂജ നടത്തുന്നതാണ്.
നൂറുംപാലും, പാലും പഴവും, ആയില്യ പൂജയും വഴിപാടായി നടത്താം. രാവിലെ 10 ന് നടക്കുന്ന പൂജകൾക്ക് ക്ഷേത്രം മേൽശാന്തി സുമേഷ് ശർമ്മ (കോട്ടയം)കാർമ്മികത്വം വഹിക്കും.