erattupetta

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ്. ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്ത്യാലിൽ ഉദ്ഘാടനം ചെയ്തു.

കലോത്സവം ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോയിന്റ് കൺവീനർ സി. സൂസി മൈക്കിൾ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ പി.യു വർക്കി,എച്ച്.എം. ഫോറം സെക്രട്ടറി മാത്യു ജോസഫ്, സ്കൂൾ പി.റ്റി. എ. പ്രസിഡന്റ് എബി ഇമ്മാനുവേൽ പൂണ്ടിക്കുളം എന്നിവർ പ്രസംഗിച്ചു.

കലോത്സവ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും കൺവീനർമാരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, അദ്ധ്യാപക സംഘടനാ ഭാരവാഹികൾ,പി.റ്റി.എ. കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *