തലപ്പും: മന്ത്രി വി എൻ വാസവന്റെ ഓഫീലേക്ക് ബിജെപി നടത്തിയ മാർച്ച് കഴിഞ്ഞു മടങ്ങിയ പ്രവർത്തകരെ ക്രൂരമായി തല്ലി ചതച്ച സിപിഐഎം നടപടിയിൽ പ്രതിഷേധിച്ചു തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പനക്കപാലത്ത് പ്രതിക്ഷേധ പ്രകടനവും ദേവസ്വം മന്ത്രി വാസവന്റെ കോലവും കത്തിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിജെപി തലപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനഃ സെക്രട്ടറി ശ്രീ. ബാബു ചാലില്‍ സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ ശ്രീ. സതീഷ് കെ.ബി ജില്ലാ കമ്മറ്റിയംഗങ്ങളായ ശ്രീ.ജോണി ജോസഫ് തോപ്പില്‍ ശ്രീ.സുരേഷ് ബി. ആരാധന മണ്ഡലം ജ.സെക്രട്ടറിയും മെമ്പറുമായ ശ്രീ.സുരേഷ് പികെ മഹിളാമോര്‍ച്ചയുടെ മണ്ഡലം പ്രസിഡണ്ട് ശ്രീമതി ഗാര്‍ഗി എന്നിവര്‍ സംസാരിച്ചു.