പാലാ: നിയമം കൈയിലെടുക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണെങ്കിലും കോൺഗ്രസ് പാർട്ടി ആണെങ്കിലും ആരുതന്നെ ആണെങ്കിലും ഭാരത് ജനതാപാർട്ടി എതിർക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ് പറഞ്ഞു.
പാലാ വ്യാപാരഭവനിൽ ബിജെപി കോട്ടയം റെവന്യൂ ജില്ലാ സോഷ്യൽ ഔട്ട് റീച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ കഴിഞ്ഞ ദിവസം പാലായിൽ നടന്ന അക്രമ നടപടികൾ ദൗർഭാഗ്യകരമാണെന്നും, പരാധി ഉണ്ടെങ്കിൽ സിപിഎം ഭരിക്കുന്ന കേരളത്തിൽ പരധിപ്പെടുന്ന ആൾക്ക് നീതി കിട്ടില്ലാ എന്നാണ് കഴിഞ്ഞ ദിവസത്തെ സിപിഎം നേതാക്കുളുടെ പത്രസമ്മേളനത്തിൽ നിന്ന് മനസ്സിലാകുന്നത്.
പോലീസിനെ സമീപിച്ചാൽ നീതി ലഭിക്കുമെങ്കിൽ നിയമം കൈയിലെടുക്കേണ്ടകാര്യം മറ്റാർക്കും ഇല്ല.അത് ലഭ്യമാകാത്ത സാഹചര്യത്തിലാണോ SFI,DYFI ഗുണ്ടകൾ നിയമനം കൈയിലെടുത്തെതെ ന്ന് സിപിഎം നേതാക്കൾ പറയാൻ തയ്യാറാകണം.
യൂണിയനില്ലാത്ത ഏതൊരു തൊഴിലാളിക്കും നാട്ടിൽ ജീവിക്കാൻ അവകാശമില്ലെന്ന് സിപിഎം പറഞ്ഞാൽ ആ തൊഴിലാളിക്കൊപ്പം ബിജെപി കൂടെ ഉണ്ടായിരിക്കും ഏതെങ്കിലും തെറ്റുകുറ്റങ്ങൾ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ നിയമം നടപടിക്ക് ബിജെപി എതിരല്ലാ യെന്നും അനാവശ്യമായി ഭരണത്തിൻ്റ ഗുണ്ടായിസം കാട്ടിയാൽ അത് അനുവദിച്ചു കൊടിക്കില്ലാന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി കോട്ടയം ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതി അംഗം അഡ്വ.പി ജെ തോമസ്, സെബി പറമുണ്ട, സജി കുറിക്കാട്ട്, മാത്യു കൊട്ടാരം, മനോജ് തോമസ്, ടോമി ഈറ്റത്തോട്ട്,ആനിയമ്മ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.