കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ സാധിക്കാത്ത എം.എൽ.എ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് തുണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങിയിട്ടും കാഞ്ഞിരപ്പള്ളി എം.എൽ.എ. കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്നും അടിയന്തരമായി ബൈപ്പാസ് നിർമ്മാണം പൂർത്തീകരിച്ച് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു .
തൃണമൂൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു .
പ്രഫ.ബാലു ജി വെള്ളിക്കര, അഡ്വ. സെബാസ്റ്റ്യൻ മണിമല, വിപിൻ ശൂരനാട്, സന്തോഷ് മൂക്കിലക്കാട്ട്, അജ്മൽ പി അബു, അഫ്സൽ പി.എ , ജിജോഷ് പി ആർ, നൗഫൽ കെ എ, ഷിജാസ് ഷാജി, ലിജോ ജോർജ് കേള്ളിയംപറമ്പ്, ഷിനാജ് കൊട്ടാരപ്പറമ്പിൽ, റിൻഷാദ് റഷീദ്, സഫ്വാൻ കെ സിനാജ് , നിസാദ് എന്നിവർ പ്രസംഗിച്ചു.