പെരിങ്ങുളം: ജ്യൂവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബിൻറ നേതൃത്വത്തിൽ പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും കുട്ടികൾക്ക് വായനയ്ക്കായി ന്യൂസ് പേപ്പർ വിതരണവും നടത്തപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാങ്കലിൻറ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ പി.യു.വർക്കി, റവ. ഫാ.സജി അമ്മാട്ടുകുന്നേൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ്, സ്കൗട്ട് മാസ്റ്റർ റിജു തോമസ്, ഡോ.വർഗ്ഗീസ് എബ്രഹാം ക്ലബ്ബ് പ്രതിനിധി ഏ. സി.ചാക്കോ ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
നേത്ര പരിശോധനയിൽ കണ്ണട ആവശ്യമായി വന്ന മുഴുവൻ കുട്ടികൾക്കും കണ്ണ സൗജന്യമായി നൽകുകയും ചെയ്തു. ഐ മൈക്രോ സർജറി & ലേസർ സെൻറർ തിരുവല്ലയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.