പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ പ്രതിക്ഷേധ ധർണ്ണ നടത്തി.
KCEF താലൂക്ക് പ്രസിഡന്റ് അരുൺ.ജെ.മൈലാടൂർ അധ്യക്ഷത വഹിച്ച ധർണ്ണാസമരം DCC വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്തു. KCEF മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
ധർണാ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് ശ്രീ.എൻ.സുരേഷ്, KCEF മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.തോമസ്, തീക്കോയി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ, റോജിൻ തോമസ്, രവി കൈതളാവുംകര KCEF നേതാക്കളായ ഡയസ് തോമസ്,സർക്കിൾ സഹകരണ യൂണിയൻ അംഗം റിനോജ് മാത്യു, സോബിൻ ജോസഫ്, അനിൽകുമാർ പി.ജി, അനീഷ് തോമസ്, അനൂപ്.ജി.കൃഷ്ണൻ, പ്രിയാകുമാരി റ്റി.ഡി, സൗമ്യ എം.പി, റിജോമോൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.