ഈരാറ്റുപേട്ട: 2025 ലെ സപ്ലൈകോയുടെ പൂഞ്ഞാർ നിയോജകമണ്ഡലം ഓണം ഫെയർ സപ്ലൈകോ ഈരാറ്റുപേട്ട സൂപ്പർമാർക്കറ്റിൽ വെച്ച് 31.08.2025 ന് രാവിലെ 11 ന് ബഹു.പൂഞ്ഞാർ MLA ശ്രീ .സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും .ബഹു .മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും.സെപ്റ്റംബർ 4 വരെ ആണ് ഫെയർ.
പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ നിശ്ചിത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന മൊബൈൽ ഓണച്ചന്ത 31.08.2025 ന് രാവിലെ 9:30 ന് ഭരണങ്ങാനം , 11 ന് ഇടമറ്റം , ഉച്ചകഴിഞ്ഞു 1:30 ന് നടയ്ക്കൽ , 3 ന് പിണ്ണാക്കനാട് , 4:30 ന് കുന്നോന്നി ,6 ന് പാതാമ്പുഴ എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരും