സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ-ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് (2024) കുട്ടികള്‍ക്ക് ഈ മാസം(ഓഗസ്റ്റ്) 30 വരെ അപേക്ഷ നല്‍കാം. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കാണ് 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്-ശില്‍പ്പനിര്‍മ്മാണം, അസാമാന്യ ധീരത എന്നീ മേഖലകളില്‍ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.
ആറു വയസുമുതല്‍ 11 വയസുവരെയും 12 വയസുമുതല്‍ 18 വയസുവരെയുമുള്ള രണ്ടു പ്രായവിഭാഗങ്ങളാണുള്ളത്. ഭിന്നശേഷി വിഭാഗത്തില്‍ ഇതേ പ്രായവിഭാഗങ്ങളില്‍ പ്രത്യേക പുരസ്‌കാരമുണ്ട്.
അപേക്ഷകള്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം. കോട്ടയം ജില്ലയിലെ കുട്ടികള്‍ അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം-ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ.വി.എം. ബില്‍ഡിംഗ്, അണ്ണാന്‍കുന്ന് റോഡ്, കോട്ടയം-686001. ജില്ലകളില്‍ മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2580548, 8281899464 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പടണം.