അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം – 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, തുടങ്ങയവർ സംസാരിച്ചു.
അത്തപൂക്കളമത്സരം, തിരുവാതിര, മ്യൂസിക്ക് ബാന്റ്, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങൾ, ഓണം ഫാഷൻ റാമ്പ് വാക്ക്, വടംവലി തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്തിര ഘോഷയാത്രയിൽ വാദ്യമേളങ്ങൾക്കൊപ്പം മുത്തുക്കുടകളും മലയാള തനിമയുള്ള വേഷവിധാനങ്ങളുമായി വിദ്യാർത്ഥികൾ അണിനിരന്നു.