കോട്ടയം: സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ടിനു ശേഷം കെഎസ്യുവിന് ജയം. 15ൽ 14 സീറ്റിലും കെഎസ്യു സ്ഥാനാർഥികൾ വിജയിച്ചു. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് നഷ്ടമായത്.
ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി).