ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരണം ഈരാറ്റുപേട്ട നഗരത്തിനെ ആകെ ഗതാഗതാ കുരിക്കിൽ ആക്കിയെന്നും ബസ് സ്റ്റാൻഡ് ഭാഗത്തു കൂടി കാൽനട യാത്രകർക്ക് പോലും സഞ്ചരിക്കാനാവാത്ത സാഹചര്യമാണെന്നും ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ആരോപിച്ചു.
സെൻട്രൽ ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയം കാത്തു കിടക്കേണ്ടി വരുന്ന സാഹചര്യം പ്രെതിഷേധാർഹം ആണെന്നും മുൻസിപ്പാലിറ്റി,പോലീസ് അധികൃതർ ഉടനടി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക് നേതൃത്വം നൽകാനും ബിജെപി ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റി തീരുമാനിച്ചു.
ബി മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ രാജേഷ് പാറക്കൽ,സുമേഷ് ബാബു,സാജു വി കെ,ജോയ്സ് വേണാടൻ,തുടങ്ങിയവർ പ്രസംഗിച്ചു.