ചേന്നാട് : ചെമ്പകത്തിനാൽ സി.ജെ. തോമസ് (ടോമി-62) അന്തരിച്ചു. സംസ്കാരം നാളെ (17) തിങ്കളാഴ്ച 12.30 ന് തൊടുപുഴ ഞറുകുറ്റിയിലെ വീട്ടിലാരംഭിച്ച് മൂന്നിന് ചേന്നാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി പൂവരണി കിഴക്കേൽ കുടുംബാംഗം. മക്കൾ. ജിന്റൊ, ജിനു (ദുബായ്), ജിനൊ.
കുറവിലങ്ങാട് : പെട്ടയ്ക്കാട് ടെക്സ്റ്റൈൽസ് ഉടമ ടോണി ഫ്രാൻസിസ് (57) നിര്യാതനായി. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് മണ്ണയ്ക്കനാടുള്ള വീട്ടിൽ എത്തിക്കും. മൃതസംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3.30 ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
വെയിൽകാണാംപാറ: പാറാംതോട്ടത്തിൽ മേരി ജോൺ (70) അന്തരിച്ചു. സംസ്കാരം നടത്തി. വെയിൽകാണാംപാറ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോൺ. മകൾ: ഡെനി. മരുമക്കൾ: വിൻസി പുത്തൻപുരയ്ക്കൽ കാഞ്ഞിരപ്പള്ളി, ടെൻസൺ കൊട്ടാരത്തിൽ മാവടി.