മറ്റക്കര : ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാരിന്റെ അനീതിക്കെതിരെ മറ്റക്കര സെന്റ് ജോസഫ്സ് എച്ച് എസിൽ പ്രതിഷേധ ദിനം ആചരിച്ചു.
ടീച്ചേഴ്സ് ഗിൽഡ് സെന്റ് ജോസഫ്സ് എച്ച് എസ് മറ്റക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ വാമൂടിക്കെട്ടിയും പ്ലക്കാടുകൾ ഏന്തിയും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞും ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സർക്കാരിന്റെ എയ്ഡഡ് മേഖലയോടുള്ള അവഗണനയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഈ ശനിയാഴ്ച നടക്കുന്ന കളക്ടറേറ്റ് മാർച്ച് എല്ലാവരും പങ്കെടുക്കുമെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു.