പെരിങ്ങുളം: പാലാ രൂപതാംഗം ഫാ. മാത്യു ചന്ദ്രൻകുന്നേൽ സീനിയർ (92) അന്തരിച്ചു. പാലാ സെയ്ന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും കൊമേഴ്സ് വിഭാഗം മേധാവിയും പരേതരായ മൈക്കിൾ അന്നമ്മ ദമ്പതികളുടെ മകനുമാണ്.
സഹോദരങ്ങൾ: ഏലിക്കുട്ടി മത്തായി വാഴയിൽ തിടനാട്, അബ്രാഹം മൈക്കിൾ, സിസ്റ്റർ ഫാറ്റിമ എംഎസ്ജെ (ധർമഗിരി, കോതമംഗലം), ഡോ. ജോസഫ് മൈക്കിൾ (യുഎസ്എ), പരേതരായ മൈക്കിൾ മൈക്കിൾ, ചാക്കോ മൈക്കിൾ, തോമസ് മൈക്കിൾ.
മൃതദേഹം ബുധനാഴ്ച (20) 10.30 ന് പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്തുള്ള സഹോദരൻ അബ്രാഹം ചന്ദ്രൻകുന്നേലിന്റെ വീട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച (20) മൂന്നിന് വീട്ടിലാരംഭിച്ച് നാലിന് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ.