മേലുകാവ് :മേലുകാവ്ഹെൻറി ബേക്കർ കോളേജ്എൻ.എസ്.എസ് യൂണിറ്റും ആന്റി റാഗ്ഗിംഗ് സെല്ലും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും സംയുക്തമായി സഹകരിച്ച് റാഗിംഗിനെതിരായ ബോധവൽക്കരണ ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.
2025 ആഗസ്റ്റ് 14-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് കോളേജ് എ. സി സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ജി. എസ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഡയാലിസിസ് കിറ്റ് വിതരണവും. കെ എസ് തോമസ് കടപ്ലാക്കൽ ചാരിറ്റിയുടെ ഭാഗമായി ചികിത്സാ സഹായവും വിതരണം ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്ററും ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ.മനേഷ് ജോസ് കല്ലറക്കൽ ആശംസകൾ നേർന്നു. തുടർന്ന് റാഗിംഗ് എതിരായ സന്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഈരാറ്റുപേട്ട ബാർ അസോസിയേഷനിലെ പ്രമുഖ അഭിഭാഷകനായ അഡ്വക്കറ്റ്. ജോൺസൺ വീട്ടിയാങ്കൽ വിഷയം അവതരിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി സംവാദവും ഉണ്ടായിരുന്നു.
ആന്റി റാഗിംഗ് കോർഡിനേറ്റർ ഡോണ സെബാസ്റ്റ്യൻ, ഡോ. ജിബിൻ മാത്യു, ലയൺസ് ക്ലബ്ബ് സെക്രട്ടറി ടിറ്റോ തെക്കേൽ, പൂർവ വിദ്യാർത്ഥി പ്രതിനിധി ശ്രീ. ജോസുകുട്ടി ജോസഫ് എന്നിവർ ആശംസകൾ നേർന്നു.