aruvithura

സ്വാതന്ത്ര്യ സമരസ്മരണാഞ്ജലികളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സ്വാതന്ത്ര്യ വാരാഘോഷം

അരുവിത്തുറ :സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്വല സ്മരണകളിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ വാരാഘോഷത്തിന് തുടക്കമായി.കോളേജ് അങ്കണത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ ബിജു കുന്നയ്ക്കാട്ട് സ്വാതന്ത്ര്യദിന പതാക ഉയർത്തി.

കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചിരുന്നു.ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് സമർപ്പിക്കുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

പൊളിറ്റിക്കൽ സയൻസ് ഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓപ്പൺ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.പിജി കെമിസ്ട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബാറ്റിൽ ഓഫ് ബ്രെയിൻസ് എന്ന പേരിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു.

ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ പിന്തുടർച്ചയും ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിലെ രാഷ്ട്രതന്ത്ര വിഭാഗം അധ്യാപകൻ റോണി കെ ബേബി പ്രഭാഷണത്തിന് നേതൃത്വം നൽകി.

ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അധ്യക്ഷയായിരുന്നു. കോളേജിലെ സെൽഫ് ഫിനാൻസ് പിജി കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുംസെൽഫ് ഫിനാൻസ് ബി.സി.എ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ.ഓൺലൈൻ ആർട്ട് കോമ്പറ്റീഷൻ സംഘടിപ്പിക്കും.

വിവിധ പരിപാടികൾക്ക്എൻ.സി.സി ക്യാപ്റ്റൻ ഡോ.ലൈജു വർഗീസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ ഡെന്നി തോമസ് ഡിപ്പാർട്ട്മെൻ്റ് മേധാവിമാരായ ഡോ സന്തോഷ് കുമാർ, ഗ്യാബിൾ ജോർജ്,ഡോ തോമസ് പുളിയ്ക്കൻ,അനീഷ് പി സി , ബിൻസി മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *