kaduthuruthy

കടുത്തുരുത്തിയിലും ശക്തിപ്രകടനം നടത്തുവാൻ കേരള യൂത്ത് ഫ്രണ്ട് (എം) യുവജന റാലി ഓഗസ്റ്റ് 30ന്

കടുത്തുരുത്തി: കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡല കമ്മിറ്റിയുടെ സമ്മേളനവും യുവജന റാലിയും ഓഗസ്റ്റ് മാസം മുപ്പതാം തീയതി നാലുമണിക്ക് കടുത്തുരുത്തിയിൽവെച്ച് നടക്കുമെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ഭാരവാഹികൾ അറിയിച്ചു.

നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളും വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ വാനറുകളുടെ പിന്നിലായി അണിനിരക്കും. നിയോജകമണ്ഡലത്തിലെ 182 വാർഡുകളിൽ നിന്നായി 2500 യുവജനങ്ങളെ പ്രകടനത്തിൽ അണിനിരത്തും.

യുവജന റാലി കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ നയിക്കും. റാലിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം കേരള കോൺഗ്രസിന് (എം) ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *