പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ സമഗ്ര പുരോഗതിയും, അതുവഴി വിദ്യാർത്ഥികളുടെ മികച്ച ഭാവിയും ലക്ഷ്യം വെച്ച് കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്.
ഈ അധ്യായന വർഷത്തിലെ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്നതിനു മുന്നോടിയായി നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽമാരുടെ ഒരു അർദ്ധദിന ശില്പശാല ആനക്കല്ല് സെന്റ്.ആന്റണീസ് പബ്ലിക് സ്കൂളിൽ വച്ച് നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ശില്പശാല ഉദ്ഘാടനം ചെയ്തു.