kottayam

കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി അഡ്വ. ബോബി ജോണും സെക്രട്ടറിയായി അഡ്വ. ജയ്മോൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി കോട്ടയം ബാറിലെ അഭിഭാഷകനായ ബോബി ജോണിനെയും സെക്രട്ടറിയായി പാലാ ബാറിലെ അഭിഭാഷകനായ ജയ്മോൻ ജോസിനെയും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികളായി അഡ്വ. ജോളി ജെയിംസ് (കാഞ്ഞിരപ്പള്ളി ) ജെറി ജെയ്സൺ (ഈരാറ്റുപേട്ട)വൈസ് പ്രസിഡൻ്റ്മാർ,അഡ്വ. ഇമ്മാനുവൽ സിറിയക് (പാലാ ), അഡ്വ. അഭിരാമി വി എസ് (ഏറ്റുമാനൂർ) ജോയിന്റ് സെക്രട്ടറിമാർ, അഡ്വ. ജോർജ് വർഗീസ് (ചങ്ങനാശ്ശേരി ) ട്രഷറർ.

അഡ്വ. സണ്ണി ജോർജ് ചാത്തുകുളം, അഡ്വ. ഷെൽജി തോമസ്, അഡ്വ. സാജൻ കുന്നത്ത് അഡ്വ. ആശ ആന്റണി അഡ്വ. അജി ജോസഫ് അഡ്വ. സുരേഷ് വി ജി, അഡ്വ. ജയപ്രകാശ്,അഡ്വ. രുക്സാന അഡ്വ. സുബിൻ അറക്കൽ എന്നിവരെ കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

വരണാധികാരി കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് പ്രൊഫ ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.

കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജേക്കബ്, അഡ്വ. സണ്ണി ജോർജ് ചാത്തുകുളം, അഡ്വ. കുഞ്ചെറിയ കുഴിവേലി, അഡ്വ.പി.കെ ലാൽ., അഡ്വ. ജെയിംസ് വലിയവീട്ടിൽ, അഡ്വ. സോണി പി മാത്യു, അഡ്വ. ടോം ജോസ്, അഡ്വ. ജോർജുകുട്ടി കെ എ അഡ്വ. മാത്യു ജോസഫ് അഡ്വ. തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *