kottayam

ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വി എൻ വാസവൻ

കോട്ടയം: കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എൽഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി എൻ വാസവൻ.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മൂന്ന് ഗഡു ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു.

എൽ ഡി എഫ് കോട്ടയം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി, സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, പ്രൊ. ലോപ്പസ് മാത്യു, സ്റ്റീഫൻ ജോർജ്, ലതികാ സുഭാഷ്, സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കെ ആർ രാജൻ, എം ടി കുര്യൻ, സണ്ണി തോമസ്, ഔസേപ്പച്ചൻ തകിടിയേൽ, സണ്ണി തെക്കേടം, ഫ്രാൻസിസ് തോമസ്, ബെന്നി മൈലാടൂർ, രാജീവ് നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *