പാലാ ഗവ. പോളിടെക്നിക് കോളേജില്‍ ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ക്കും സ്റ്റാഫിനും ഭീഷണിയായി നിന്ന ദ്രവിച്ച അവസ്ഥയില്‍ ഉണ്ടായിരുന്ന dual Leg ഇലക്ട്രിക്ക് പോസ്റ്റ് കാണാൻ ഇടയായി.
ഉടനെ പ്രിൻസിപ്പാളുമായി സംസാരിക്കുകയും, കെ എസ് ഇ ബി യിൽ അറിയിച്ചിട്ടുണ്ടെന്നും 2 ആഴ്ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, 2 ആഴ്ച കൂടി ഈ മഴ കാലത്ത് ഇങ്ങനെ നിന്നാൽ അത് അപകടകരമാണ് എന്ന് പറഞ്ഞ്, ഉടനെ സംസ്ഥാന വൈദ്യുതി മന്ത്രിയെയും കെ എസ് ഇ ബി ചെയർമാനെയും നേരിട്ട് വിളിക്കുകയും , അതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി മന്ത്രി ഉടനെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിടുകയും വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുകയും അടുത്ത ദിവസം തന്നെ പുതിയ പോസ്റ്റ് ഇടുകയും ചെയ്യാം എന്ന് ഉറപ്പു കൊടുക്കുകയും ഉണ്ടായി.
ഇന്നലെ കെ എസ് ഇ ബി ഉദ്യോഗസ്ഥരും കരാറുകാരും എന്നെ വിളിച്ച് , പണികൾ നടത്തുന്നതിനാവശ്യമായ പോസ്റ്റുകളും അനുബന്ധ സാമഗ്രഹികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും നാളെത്തന്നെ പണി ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്നും അറിയിച്ചു. ഉദ്യോഗസ്ഥർ പറഞ്ഞപ്രകാരം ഇന്നു രാവിലെ പണി ആരംഭിച്ച് പൂർത്തീകരിക്കയും ചെയ്തു.
അപേക്ഷകളിൻ മേൽ ഉണ്ടാകാവുന്ന കാലതാമസം – എസ്റ്റിമേറ്റ് , അപ്രൂവൽ , ടെഡർ നടപടികൾ അടക്കമെല്ലാം ത്വരിതഗതിയിൽ പൂർത്തിയാക്കി വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം പാലിച്ച് തകരാറുകൾ പരിഹരിക്കപ്പെട്ടു.
ഇത്തരം അടിയന്തിര വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ , ജനപ്രതിനിധികൾ അത് MP , MLA മുതൽ സാധാരണ വാർഡ് മെമ്പർ വരെ അത് അധികാരികളുടെ മുന്നിൽ അർഹിക്കുന്ന ഗൗരവത്തിൽ അവതരിപ്പിക്കണം , ശാശ്വതമായ പരിഹാരം ഉണ്ടാക്കണം.
അതിന് പദവിയോ കക്ഷിരാഷ്ട്രീയമോ പ്രതിബന്ധമാകുകയുമരുത്. ദാരുണ സംഭവങ്ങൾ ഉണ്ടായ ശേഷം പ്രതിഷേധിക്കുന്നതിനു പകരം ഉണ്ടാകാതെ നോക്കുകയാണുചിതം എന്നതിനു ഉത്തമ ഉദാഹരണമായിരുന്നു പാലാ പോളിടെക്നിക്കിൽ നടന്നത്.
പണികൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയും സുരേഷ് ഗോപിയ്ക്കും വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. മുരുഗദാസിനും അയച്ചു കൊടുത്തു.
പ്രശ്നപരിഹാരത്തിന് മുൻകൈയ്യെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉടൻ തകരാർ പരിഹരിക്കാൻ കർശന നിർദ്ദേശം നൽകിയ വൈദ്യുതി മന്ത്രി ശ്രീ K കൃഷ്ണൻകുട്ടിയും പ്രത്യകം അഭിനന്ദനം അർഹിക്കുന്നു. ഇക്കാര്യത്തിൽ കെ എസ് ഇ ബി പാലാ സെക്ഷനിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായിരുന്നു.