പാലാ: എല്ലാ കെട്ടിട സമുച്ചയങ്ങളിലും ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള ജനറൽ ആശുപത്രിയുടെ അഗ്നി സുരക്ഷാ ഉപകരണങ്ങളുടെ എൻ.ഒ.സി ആവശ്യപ്പെടുന്നവരും നൽകേണ്ടവരും പൊതുചർച്ചയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നവരും ഇതെല്ലാo ചർച്ച ചെയ്യുന്ന സിവിൽ സ്റ്റേഷൻ മന്ദിരമായ അഞ്ചു നില ബഹുനില സമുച്ചയത്തിലെ അഗ്നി സുരക്ഷാ എൻ.ഒ.സി വെളിപ്പെടുത്തുവാൻ തയ്യാറാവണമെന്ന് ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
അഞ്ചു നില മന്ദിരത്തിലായി കടലാസ് ഫയലുകളും കമ്പ്യൂട്ടറുക്കൾക്ക് ആവശ്യമായ യു.പി.എസ് കളും ബാറ്ററി യൂണിറ്റുകളും സ്ഥാപിച്ചിട്ടുള്ള നിരവധി താലൂക്ക്തല ഓഫീസുകളും ജീവനക്കാരും സേവനം ലഭ്യമാക്കുവാൻ എത്തുന്ന ജനങ്ങൾക്കും സുരക്ഷ ഒരുക്കാതെ മറച്ചു വച്ച് എല്ലാം സജ്ജീകരിച്ചിട്ടുള്ള മറ്റൊരു സർക്കാർ സ്ഥാപനത്തിലെ ജനാല ചില്ലുകൾ കാറ്റടിച്ച് പൊട്ടിയതും, അലങ്കാര ചെടിച്ചട്ടികൾ വച്ചത് നീക്കം ചെയ്യണമെന്നും, സ്റ്റോർ റൂമുകളിൽ കൂടുതൽ ഷെൽഫുകളുടെ കുറവ് ചൂണ്ടിക്കാട്ടിയും ജനാല കതക്ക് വിജാ ഗിരികൾ ഇളകിയതും ചൂണ്ടിക്കാട്ടി എൻ.ഒ.സി.തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആശുപത്രി കെട്ടിടം നിർമ്മിച്ചതും അഗ്നി സുരക്ഷാ സംവിധാനങ്ങൾ ചട്ടങ്ങൾ അനുസരിച്ച് സ്ഥാപിച്ചതും ആരോഗ്യ വകുപ്പോ നഗരസഭയോ അല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
നഗരസഭാ യോഗങ്ങളിൽ വാർത്താ താരമാകുവാൻ എൻ.ഒ.സി ആവശ്യപ്പെടുന്നവർ തങ്ങൾ ഇരിക്കുന്നിടത്ത് എന്ത് അഗ്നി സുരക്ഷയും എൻ.ഒ.സിയുമാണുള്ളതെന്ന് കൂടി വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സണ്ണി കിഴക്കേടം, സാജു എടേട്ട് എന്നിവർ പ്രസംഗിച്ചു.