മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ KCSL പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും കുമാരി. ദിയ ജിമ്മി കൃതജ്ഞതയും രേഖപ്പെടുത്തി.
കുമാരി. ആൻമരിയ ജോൺസൺ, മാസ്റ്റർ. ജെറിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഫാ. എബിൻ ജോസഫ്, ശ്രീ.ജോബോയി ആൻ്റണി, സി.തേജസ് CMC, സി.അമല SD തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.