മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടത്തി. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. കോട്ടയംജില്ലാ പഞ്ചായത്ത് അംഗം മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്യതു.
കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചയത്ത് എഴരലക്ഷം മുതൽമുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെയും വാഷിംഗ് ഏരിയയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് നിർവ്വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 54 -ാം റാങ്ക് ജേതാവ് സോണറ്റ് ജോസിനെആദരിച്ചു.
എസ്എസ്എൽസി,പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കൈ വരിച്ചവരെ ആദരിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ,സ്കൂൾ എസ്എംസി ചെയർമാൻ രാജേഷ് മലയിൽ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി,സ്കൂൾ എച്ച് എം ആശാദേവ് എം വി ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി ,പുഞ്ചവയൽ എൽപി സ്കൂൾ എച്ച് എം ജയലാൽ കെ വി ,സ്കൂൾ സിനിയർ അസിസ്റ്റൻറ് റഫീഖ് പി എ , സുനിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.