കുന്നോന്നി: കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ 1991-92 പഠിച്ചവർ ഒരു വട്ടം കൂടി മാതൃവിദ്യാലയത്തിൽ ഒത്തുകൂടുകയാണ്. ജൂലൈ 12 ശനിയാഴ്ച 10 മണിക്ക് പ്രസ്തുത സമ്മേളനം സ്കൂൾമനേജർ റവ.ഫാ. മാത്യു പീടികയിൽ ഉദ്ഘാടനം ചെയ്യും.
മുൻ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് പുതിയാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീനാ ജേക്കബ് ആശംസകൾ അർപ്പിക്കും. ചടങ്ങിൽ മുൻ അധ്യാപകരായ സിസ്റ്റർ മേഴ്സിറ്റാ സിസ്റ്റർ അൽഫോൻസ് സിസ്റ്റർ ആലീസ് ഓമന സഖറിയാസ് എം.എം ജോസഫ് മുൻ ഓഫീസ് സ്റ്റാഫ് മറിയാമ്മ ഇളംതുരുത്തിയിൽ തുടങ്ങിയവരെ ആദരിക്കും.
ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ. മാതൃവിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ വിതരണം ബാല്യകാല സഹപാഠി മെമ്മോറിയൽ സ്കോളർഷിപ്പ് സമർപ്പണം. സ്കൂളിലേക്ക് സ്പോർട്സ് ഗെയിംസ് ഉപകരണങ്ങളുടെ വിതരണം ഓർമ്മക്കായ് വൃക്ഷ തൈ നടീൽ വിവിധ കലാപരിപാടികൾ സ്നേഹ വിരുന്ന് തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.