പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി ഓഫിസുമായി സഹകരിച്ച് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് പാലാ പൊലീസ് സ്റ്റേഷനിൽ വച്ചു നടത്തി.
പാലാ ഡിവൈഎസ്പി കെ. സദൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജിസ്റ്റ് ഡോ. രാജീവ് എബ്രഹാം പരിശോധനയ്ക്ക് നേതൃത്വം നൽകി.