രാമപുരം: രാമപുരം SHLP സ്കൂളിൻ്റെയും, കാർമ്മൽ നേഴ്സറി സ്കൂളിലെയും മാതാപിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോടുള്ള സൗഹൃദപരമായ ഇടപെടലുകൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും, മക്കളുടെ ദിവസേനയുള്ള ജീവിതത്തിൽ ഈശ്വര പ്രാർത്ഥനയക്കായി നിശ്ചിത സമയം കണ്ടെത്താൻ മാതാപിതാക്കൾ പ്രചോദനം ചെലുത്തണമെന്നും അച്ചൻ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു.
യോഗത്തിൽ പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു കൃത്യജ്ഞതയും അർപ്പിച്ചു. മദർ സുപീരിയർ സി. അനിജ CMC, പ്രിൻസിപാൾ സി റെജിൻ CMC, MPTA പ്രസിഡൻ്റ് ഡോണാ ജോളി ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ജയചന്ദ്രൻ, ബീനീഷ്, ഡെൻസിൽ, ജിൻസ്, ഹരീഷ്, ജോയൽ , ജിബിൻ , ബെറ്റ്സി, ജീനാ , നാദിയ, മാഗി, ജിനു ,സോണിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.