വെള്ളികുളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെന്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വാഗമൺ ടൗണിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബും മൈമും അവതരിപ്പിച്ചു.
വാഗമൺ പോലീസ് സ്റ്റേഷൻ എസ്. ഐ. രാജേഷ് വി.പരിപാടി ഉദ്ഘാടനം ചെയ്തു. വാഗമൺ പള്ളി വികാരി ഫാ. ആന്റണി വാഴയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.അന്ന മരിയ ആൻ്റണി ലഹരി വിരുദ്ധ പ്രസംഗം നടത്തി. ജോമി ആൻ്റണി കടപ്ലാക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സോജൻ ‘ ജോർജ് ഇളംതുരുത്തിയിൽ, പോലീസ് സ്റ്റേഷൻ ഓഫീസർമാരായ ജോസ് സെബാസ്റ്റ്യൻ, റെജി, ദീപക് , അധ്യാപകരായ ലിൻസി ജോയി നീറനാനിയിൽ, പ്രിയ ജോൺസൺ മുതുകുളത്ത്, ആൽഫി ബാബു വടക്കേൽ , അനു ജോർജ് തോട്ടപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.