മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
PTA പ്രസിഡൻറ് ശ്രീ.റോബിൻ എഫ്രേം, മേലുകാവ് പോലീസ് ഉദ്യോഗസ്ഥൻ ശ്രീ.റൂബാസ് കബീർ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. സമ്മേളനത്തിന് കൊമേഴ്സ് അധ്യാപകൻ ശ്രീ.ജിജോസ് തോമസ് സ്വാഗതവും എക്കണോമിക്സ് അധ്യാപകൻ ശ്രീ.ജോബോയ് ആന്റണി കൃതജ്ഞതയും രേഖപ്പെടുത്തി.
സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് ,സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. NSS കുട്ടികളുടെ നേതൃത്വത്തിൽ ‘ ജീവിതോത്സവം 2025 ‘-ൻ്റെ ഭാഗമായി പുറത്തിറക്കിയ ലഹരിവിരുദ്ധ സംഗീത-നൃത്താവിഷ്ക്കാരം ‘തുടി’ അവതരിപ്പിച്ചു.