അരുവിത്തുറ: ‘ചങ്ങാതിക്ക് ഒരു മരം’ എന്ന പദ്ധതിക്ക് പൂർണ്ണ പിന്തുണയാണ് അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ നല്കിയത്. തന്റെ ചങ്ങാതിക്ക് ഒരു തൈമരവുമായാണ് കുട്ടികൾ സ്കൂളിൽ എത്തിയത്.
അവർ അത് കൈമാറുകയും അവർക്ക് കിട്ടിയ തൈ നട്ടു പരിപാലിക്കുമെന്ന പ്രതിജ്ഞയോടെ മടങ്ങുകയും ചെയ്തു.