pala

മാപ്പിള സംവരണത്തിൽ നസ്രാണി മാപ്പിളമാരെ ഒഴിവാക്കുന്നത് അനീതി : എസ്എംവൈഎം

പാലാ : കേന്ദ്രസർക്കാരിൻറെ, സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട മാപ്പിള സംവരണത്തിൽ ‘നസ്രാണി മാപ്പിള’മാരെ ഒഴിവാക്കുന്നത് അനീതിയാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപത.

1993 ൽ പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം അർഹത ഉണ്ടായിട്ടും ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം അനീതികൾ മനസ്സിലാക്കുവാനും, അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും യുവജനങ്ങൾ ശ്രദ്ധിക്കണം.

എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു.

കെസിബിസി ജാഗ്രത സമിതി അംഗം ശ്രീ. അമൽ സിറിയക് ജോസ് സംവരണ , ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ നയിച്ചു. കുറവിലങ്ങാട് ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ചൂരക്കൽ, രൂപത ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ഫൊറോന പ്രസിഡൻ്റ് ജോർജ് കുര്യൻ, യൂണിറ്റ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ, ബെനിസൺ സണ്ണി, ജിസ്മി ഷാജി, ലെന മരിയ ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *