കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാരെ ചികിത്സിക്കാൻ നിർമിച്ച പ്രത്യേക വാർഡിന്റെ ((പ്രിസണേഴ്സ് സെൽ വാർഡ്) ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം.മനോജ് നിർവഹിച്ചു. ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരെയും മറ്റു ജയിലുകളിൽ നിന്ന് ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്ന തടവുകാരെയും നിലവിൽ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ തന്നെയാണ് അഡ്മിറ്റ് ചെയ്യുന്നത്. ഇത് വൻ സുരക്ഷാ വീഴ്ചയ്ക്കും അഡ്മിറ്റായി കഴിയുന്ന മറ്റ് രോഗികൾക്കും വലിയ Read More…
കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം : ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്സിൻ മേയ് 31 വരെ ലഭ്യമാകുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോട്ടയം ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കും സംസ്ഥാനത്തു 81991 പെൺകുട്ടികൾക്കും വാക്സിൻ നൽകിയിട്ടുണ്ട്. ഒറ്റ കുത്തിവെയ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാനുള്ള അവസരമാണിത്. പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. 15 വയസ്സ് പൂർത്തിയായി മൂന്നു മാസം Read More…