കെ. സി. വൈ. എൽ. ന്റെ സ്ഥാപകനായ മാർ തോമസ് തറയിൽ പിതാവിന്റെ 50-ാം മത് ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്റെ സഹകരണത്തോടെ,പാലത്തുരുത്ത് സെന്റ് ത്രേസ്യ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് 2025 ജൂൺ 8 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് സംഘഗാന മത്സരം നടത്തപ്പെട്ടു.
അതിരൂപത ഡയറക്‌ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ് എന്നിവർ ചേർത്ത് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കെ.സി.വൈ.എൽ അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ് പനന്താനത്ത് അധ്യക്ഷത വഹിച്ച യോഗം കോട്ടയം MP ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.അതിരൂപത ചാപ്ലയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി.
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ Sr. ലിസി ജോൺ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. പാലത്തുരുത്ത് യൂണിറ്റും കൈപ്പുഴ ഫൊറോനാ ചാപ്ലയിനുമായ ഫാ.ഫിൽമോൻ കളത്തറ, കൈപ്പുഴ ഫൊറോനാ പ്രസിഡന്റ് ആൽബർട്ട് ടോമി വടകര എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു.
അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് യോഗത്തിന് സ്വാഗതവും പാലത്തുരുത്ത് യൂണിറ്റ് പ്രസിഡന്റ് കിഷോർ ഷൈജി ഓട്ടപ്പള്ളി യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സംഘഗാനം മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 10 ടീമുകൾ പങ്കെടുത്തു.
കല്ലറ പഴയ പള്ളി ,അരിക്കര , കൈപ്പുഴ യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കിടങ്ങൂർ,പടമുഖം, SH മൗണ്ട്, കരിപ്പാടം, പൂഴിക്കോൽ, പാലത്തുരുത്ത് എന്നീ യൂണിറ്റുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹത നേടി.മത്സരത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ യൂണിറ്റുകൾക്കും കെ.സി.വൈ.എൽ കോട്ടയം അതിരൂപത നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
അതിരൂപത ഭാരവാഹികളായ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഡ്വൈസർ സി ലേഖ SJC,പാലത്തുരുത്ത് യൂണിറ്റ് ഡയറക്ടർ ഷൈജി ഓട്ടപ്പള്ളി , അഡ്വൈസർ Sr.ഗ്രേസ്മി SVM, ഭാരവാഹികളായ സാനിയ ജോബി, സോനു സിബി, ഷേബ എലിസബത്ത്, ജേക്കബ് ഷിബു, ഡോണി സൈമൺ ബാബു , കൈപ്പുഴ ഫൊറോനാ ഭാരവാഹികൾ ഉൾപ്പെടെ പരിപാടികൾക്ക് നേതൃത്വം നൽകി.
കെ.സി.വൈ.എൽ അതിരുപതാ സമിതി സംഘടിപ്പിച്ച സംഘഗാന മത്സരം വിജയകരമായി ഏറ്റെടുത്തു നടത്തിയ പാലത്തുരുത്ത് കെ.സി വൈ.എൽ യൂണിറ്റ് നും സമ്മാനങ്ങൾ ഉൾപ്പെടെ സ്പോൺസർ ചെയ്ത കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സ് നും അതിരൂപതാസമിതിയുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.