മുണ്ടക്കയം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് 4-)o വാർഡിലെ മുണ്ടപ്പള്ളി ടോപ്പ് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജനി സലിലൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ എ.ജെ ജോസഫ് അറയ്ക്കപ്പറമ്പിൽ, പുരുഷോത്തൻ പാലൂർ, പയസ് വാലുമ്മേൽ, ബേബിച്ചൻ ആറ്റുചാലിൽ, വി.വി സോമൻ, ടോമി വെള്ളാത്തോട്ടം,സെബാസ്റ്റ്യൻ ഇടയോടി, ബിനു മുഞ്ഞനാട്ട്, സന്തോഷ് ടി. Read More…
മുണ്ടക്കയം : പ്രളയത്തിൽ ഉപരിതലം തകരാറിലായി ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മുണ്ടക്കയം കോസ് വേ പാലം പുനരുദ്ധാരണ പ്രവർത്തികൾക്കായി അടച്ചിട്ടിരുന്നത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുറന്നു നൽകും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകും. ജില്ലാ പഞ്ചായത്ത് അംഗം പി ആ.ർ അനുപമ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി Read More…
മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും, ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം Read More…