ഈരാറ്റുപേട്ട. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള യോഗ പരിശീലനപരിപാടിയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ വൈ.എസ് ബിരുദം/ തതുല്യയോഗ്യതയുളള യോഗ അസോസിയേഷൻ /സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുളളവരുമായ വനിതാ ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് ഡിസംമ്പർ 5 വ്യാഴാഴ്ച രാവിലെ 11.00ന് നഗരസഭ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുളളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്. കൂടാതെ, നഗരസഭ നടത്തുന്ന യോഗാപരിശീലനപരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളള നഗരസഭാ നിവാസികളായ കൗമാരക്കാരായ പെൺകുട്ടികൾക്കും, വനിതകൾക്കും 2024 ഡിസംബർ 5 വരെ Read More…
പാമ്പാടി പി.ടി.എം. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെയും യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ മേയ് 30ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505455.
പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 12-ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, 13-ന് കോട്ടയം ബിസിഎം കോളേജ് (ഓട്ടോണമസ്), 14-ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ഷ്യോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്. ഇന്ഡസ്ട്രിയിലെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: oxygengroup.in. Read More…