കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ബിജു ശൗര്യാംകുഴി തെരഞ്ഞെടുക്കപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി വെച്ച ഒഴിവിലാണ് കേരള കോൺഗ്രസിലെ ബിജു വൈസ് പ്രസിഡന്റ് ആയത്. ഓരോ വർഷം ഇടവിട്ട് കോൺഗ്രസിനും കേരളാ കോൺഗ്ര സിനും വൈസ് പ്രസിഡന്റുമാർ മാറുവാനാണ് ധാരണ.
ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ ബാങ്ക് പ്രസി ഡൻ്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
രാജുതേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കൽ, ദീലീപ് ചന്ദ്രൻ, ആനിയമ്മ കിഴക്കേത്തലയ്ക്കൽ, ബ്ലെസ്സി ബിനോയി, സുനിജ സുനിൽ, സാബു എം.ജി, റ്റോജി ജോർജ്ജ്, തോമസുകുട്ടി ഞള്ളത്തുവയിൽ, സെക്രട്ടറി ഷൈജു കുളക്കുടി എന്നിവർ പ്രസംഗിച്ചു.