erattupetta

“എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു; സാങ്കേതിക തകരാറുകൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് പ്ലേസ്റ്റോറിൽ

ഈരാറ്റുപേട്ട: നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന “എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 2018-ൽ ആരംഭിച്ച ആപ്പ്, ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം കുറച്ച് നാളുകളായി പ്രവർത്തനരഹിതമായിരുന്നു.

സോഫ്റ്റ്‌വെയർ ടീം പ്രശ്നങ്ങൾ പരിഹരിച്ചു, ഇപ്പോൾ പുതുക്കിയ പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 1000-ത്തിലധികം കോണ്ടാക്റ്റ് നമ്പറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റായ ആപ്പ്, വിവിധ മേഖലകളിൽ നിന്നുള്ള അടിയന്തര വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു.

നിലവിൽ മൊബൈലിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്നും വ്യക്തിഗത വിവരങ്ങളിൽ തെറ്റുകൾ ഉള്ളതായി കാണുന്നവർ +91 9744 80 2009 എന്ന നമ്പറിൽ അറിയിക്കണമെന്നും ആപ്ലിക്കേഷൻ കോഡിനേറ്റ് ചെയ്യുന്ന നസിബ് വട്ടക്കയം അറിയിച്ചു

അപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം. https://play.google.com/store/apps/details?id=com.iqbaltld.erattupetta

Leave a Reply

Your email address will not be published. Required fields are marked *