മുണ്ടക്കയം: ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉത്ഘാടനവും ജൈവവൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും പൂഞ്ഞാർ നിയോജക മണ്ഡലം എം ൽ എ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടനം നിർവഹിച്ചു. ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിഷ് ജെ ഒഴാക്കൽ, റേഞ്ച് ഫോറെസ്റ് ഓഫീസർ , അഴുത പരിസ്ഥിതി ദിന സന്ദേശം നൽകി. എരുമേലി Read More…
മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.നജീബ്, സിവിൽ എക്സൈസ് ഓഫീസർ മധു.കെ.ആർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം ബെത്ലഹേം സിംഫണി ബൈപ്പാസ് റോഡിൽ നിന്ന് വർണാഭമായ ക്രിസ്മസ് റാലിയോടുകൂടി ആരംഭിച്ചു. നൂറിൽപരം കുരുന്നുകൾ അണിനിരന്ന മ്യൂസിക്കൽ പാൻ്റെമൈം ക്രിസ്മസ് ചരിത്രം പകർന്ന് നൽകി. ക്രിസ്മസ് എക്സ്ട്ര വഗൻസാ, പാപ്പാനൃത്തം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കരോൾ തുടങ്ങി വ്യത്യസ്തമായ ക്രിസ്മസ് പരിപാടികൾ ബെത്ലഹേം സിംഫണിയെ ആകർഷകമാക്കി. സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ ക്രിസ്മസ് സന്ദേശം നൽകി. സ്കൂൾ മാനേജർ റവ Read More…