general

കൂട്ടായ്മയുടെ ശക്തി സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാർ : മാർ റാഫേൽ തട്ടിൽ

കൊടുങ്ങല്ലൂർ : കൂട്ടായ്മയുടെ ശക്തി എന്താണെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമൂഹം എന്ന് സീറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമ്മിക്കുന്ന ഓർമകൂടാരത്തിന്റെ ശിലാസ്ഥാപന ചടങ്‌ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ എന്താണെന്നു ഞങളെ പഠിപ്പിച്ചത് ക്നാനായക്കാരാണ്.

ക്നാനായക്കാരില്ലെങ്കിൽ സീറോമലബാർ സഭ അപൂർണ്ണമായിരിക്കും. പൈതൃക ഭൂമിയായ കൊടുങ്ങല്ലൂരിനെ തറവാട് ഭൂമിയായി കാണണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

കോട്ടയം ഏതൊരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഓർമകൂടാരത്തിന്റെ ശില വെഞ്ചരിച്ചു. കൊടുങ്ങല്ലൂരിൽ നിന്ന് പൂർവ്വികർ വിവിധ പ്രദേശങ്ങളിലേക്ക് പോയതിന്റെ 500 വർഷത്തിലാണ് ഓർമ്മകൂടാരം നിർമിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങിൽ മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.

ഓർമ്മകൂടാരം കൂട്ടായ്മയുടെയും ബഹുമാനത്തിന്റെയും അടയാളമാണെന്ന് പിതാവ് പറഞ്ഞു. ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങൾ പരിപോഷിപ്പിച്ച് പോകുവാൻ അതിനായി നിയോഗിക്കപ്പെട്ടവർ മുന്നോട്ട് പോകുമ്പോൾ അതിന് എല്ലാവിധ പിന്തുണയും സീറോ മലബാർ സഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും മാർ മൂലക്കാട്ട് പറഞ്ഞു.

സീറോ മലബാർ സഭയ്ക്കും മാർ റാഫേൽ തട്ടിൽ പിതാവിനും ക്നാനായ സമുദായത്തിന്റെ ഉറച്ച പിന്തുണ ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി രാവിലെ കോട്ടപ്പുറം കോട്ടയിൽ എത്തി മാർ മാത്യു മൂലക്കാട്ടിലിന്റെ നേതൃത്വത്തിൽ വർക്കിങ് കമ്മിറ്റി അംഗങ്ങൾ പ്രാത്ഥിച്ചു.

തുടർന്ന് ക്നായി തോമ ഭവനിൽ കെ സി സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ പതാക ഉയർത്തി. ഹോളി ഫാമിലി പള്ളിയിൽ നടന്ന കൃതജ്ഞതാ ബലിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായിരുന്നു.

വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. അലക്സ് ആക്കപ്പറമ്പിൽ, ഫാ. മാത്യു മണക്കാട്ട്,ഫാ. ജൈമോൻ ചേന്നക്കുഴി, ഫാ.ജിതിൻ വല്ലർകാട്ടിൽ, ഫാ. ബിബിൻ ചക്കുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചകഴിഞ് 2 മണിക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ ആളുകൾ കിനായിപറമ്പിലുള്ള സമ്മേളന നഗരിയിൽ ഒത്തുചേർന്നു.

2.30 ന് യുവജനങ്ങൾ അതിരൂപത പതാകയേന്തിയും ക്നാനായ സമുദായത്തിന്റെ തനത് വേഷവിധാനങ്ങളായ ചട്ടയും മുണ്ടും അണിഞ്ഞ വനിതകൾ മുത്തുകൊടകളേന്തിയും പുരുഷന്മാർ തലയിൽ കെട്ടുമായി നടവിളികളോടെയും ക്നായിതോമഭവനിൽ നിന്നും സമ്മേളന നഗരിയിലേക്ക് വിശിഷ്ട വ്യക്തികളെ ആനയിച്ചു. തുടർന്ന് പിറവത്ത് നിന്നുള്ള കെ സി ഡബ്ല്യൂ എ അംഗങ്ങൾ വേദിയ്റ്റിൽ മാർഗം കളി അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, കോട്ടയം അതിരൂപത സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകി. കെ സി സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.എബ്രഹാം പറമ്പേട്ട്, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറാൾ സിസ്റ്റർ കരുണ എസ് വി എം, പാസ്ററൽ കൗൺസിൽ അൽമായ സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെ .എസ്. ഡബ്ല്യൂ.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ,കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, തുടങ്ങിയവർ പ്രസംഗിച്ചു.

എ ഡി 345 ൽ ദക്ഷിണ മെസപ്പൊട്ടോമിയ ദേശത്തുനിന്നും കൊടുങ്ങല്ലൂരിൽ വന്നിറങ്ങി ഭാരത ക്രൈസ്തവ സഭയ്ക്ക് പുതുജീവനും സഭാ സംവിധാനങ്ങളും ഒരുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ക്നാനായക്കാർ എ ഡി 1524 ൽ കൊടുങ്ങല്ലൂരിൽ നിന്നും പൂർണ്ണമായി വിട്ടു പോന്നിട്ട് 2024 ൽ 500 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *