ഈരാറ്റുപേട്ട വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ് സ്റ്റേഷന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു.
അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വളരെ എളുപ്പത്തില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നല്‍കുകയെന്നതാണ് ജോബ് സ്റ്റേഷന്‍ ലക്ഷ്യമിടുന്നത്. ഈരാറ്റുപേട്ട ബ്ലോക്കിന്‍റെ കീഴില്‍ വരുന്ന 8 ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ലോക്കല്‍ റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കും.
കൂടാതെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ജോബ് സ്റ്റേഷന്‍റെ ഭാഗമായ ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറ്റോ ജോസ്, ഓമന ഗോപാലന്‍, മിനി സാവിയോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.