kunnonni

എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട -ചതയ മഹോത്സവം ഏപ്രിൽ 23, 24 തീയതികളിൽ

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവം 23, 24 ദിവസങ്ങളിൽ നടക്കും. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകും.

23 (ബുധൻ) വൈകിട്ട് 4 ന് സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ഭദ്രദീപ പ്രകാശനം ഗുരുദേവനാൽ നാമകരണം ചെയ്ത സുശീലാമ്മ കുറ്റിക്കാട്ട് നിർവഹിക്കും.

ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ്, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട്, മുത്തൂറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിജിമോൻ കുറ്റിക്കാട്ട്, വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ അമ്പഴത്തിനാൽകുന്നേൽ,ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, ജനപ്രതിനിധികൾ, രാഷ്ട്രീയ /സാമുദായിക പ്രതിനിധികൾ എന്നിവർ സംസാരിക്കും.

വൈകിട്ട് 7 ന് കലാസന്ധ്യ , 8.15 ന് നാടോടി നൃത്തം , 8.30 ന് തിരുവാതിര. 24 (വ്യാഴം) 6. ന് അഷ്ടദ്രവ്യമഹാഗണപതിഹവനം, 8 ന് കലശപൂജ, കലശാഭിഷേകം ഉച്ചപൂജ , സർവൈശ്വര്യ പൂജ 1 ന് മഹാപ്രസാദമൂട്ട്, 5.30 ന് താലപ്പൊലി ഘോഷയാത്ര,

6 ന് താലപ്പൊലി ഘോഷയാത്രയ്ക്ക് കുന്നോന്നി ടൗണിൽ സ്വീകരണം , മയൂര രാധ മാധവ നൃത്തവും ചെണ്ടമേളവും , 7 ന് താലപ്പൊലിഘോഷയാത്ര ക്ഷേത്രത്തിൽ എത്തി ദീപാരാധന, അത്താഴപുജ 7.45 ന് മഹാപ്രസാദമൂട്ട് 8 ന് ക്ഷേത്രാങ്കണത്തിൽ മയൂര രാധ മാധവ നൃത്തം, 8.15 ന് കരോക്കെ ഗാനമേള.

ശാഖാ ഭാരവാഹികളായ സെക്രട്ടറി ഷിബിൻ എം.ആർ മാങ്കുഴയ്ക്കൽ, വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ അമ്പഴത്തിനാൽകുന്നേൽ, രാജു കണിയാംകുന്നേൽ, മോഹനൻ പാലംപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *