ഈരാറ്റുപേട്ട :അക്ഷരലോകത്തേക്ക് ആദ്യ ചുവട്’എന്ന ശീർഷകത്തിൽ ഈരാറ്റുപേട്ട സഈദിയ സുന്നി മദ്രസയിൽ നടന്ന ഫത്ഹേ മുബാറക് മദ്റസാ പ്രവേശനോത്സവം പ്രൗഡഗംഭീരമായി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. വി പി നാസർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.
വർധിച്ചു വരുന്ന അരുതായ്മകളിൽ നിന്നും, വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളിൽനിന്നും മുക്തി നേടാനും സദാചാര സൗഹൃദ സാഹചര്യം നിലനിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യയുടെ കരുത്ത് വിലമതിക്കാനാവാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നന്മകളുടെ പരിസരം നഷ്ടപ്പെടുന്ന പുതിയ കാലത്ത് സകല മേഖലകളിലും തിന്മ ആധിപത്യം സ്ഥാപിക്കുകയാണ്.
സ്നേഹബന്ധങ്ങൾ ഊഷ്‌മളമാവേണ്ടതിനു പകരം വൈരം വളർത്തി വിപത്തുകൾ വിതക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പകയും വിദ്വേഷവും സാർവത്രികമായി മാറിക്കൊണ്ടിരിക്കുന്നു.മാനവികതയുടെ നിലനിൽപിന് ആത്മീയ വിദ്യയുടെ വളർച്ചക്ക് ആവും വിധം പ്രോത്സാഹനം നൽക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത ആണെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതാം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ മുഹമ്മദ് യാസിറിനെ മൊമെന്റോ നൽകി ആദരിച്ചു.മസ്ജിദ് ഇമാം അൽ ഹാഫിസ് സഅദുദ്ധീൻ അൽഖാസിമി അധ്യക്ഷത വഹിച്ചു. സഈദിയ മദ്രസാ വിദ്യാർത്ഥികൾ നേതാക്കളെ ദഫ് മുട്ടി ആനയിച്ചു.
മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ഖാദിർ സാഹിബ് പൊതു പരീക്ഷ വിജയി മുഹമ്മദ് റിഹാന് സർട്ടിഫിക്കേറ്റ് നൽകി,സമസ്ത ജില്ലാ സെക്രട്ടറി പി എം അനസ് മദനി മുഖ്യ പ്രഭാഷണം നടത്തി. എസ് ബി എസ് പ്രസിഡന്റ് മുഹമ്മദ് യാസർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി ഹുസൻ സാഹിബ്,റാഷിദ്, അബ്ദുൽ ജബ്ബാർ വിരിയനാട്, നിയാസ് ഹാഷിം എന്നിവർ സംസാരിച്ചു.
സദർ മുഅല്ലിം അബ്ദുറഹ്മാൻ സഖാഫി സ്വാഗതം ആശംസിച്ചു. പി ടി എ സെക്രട്ടറി സനീർ ചോക്കാട്ടിൽ നന്ദി പറഞ്ഞു.