കങ്ങഴ: തിരുഹൃദയ സന്യാസിസമൂഹം ചങ്ങനാശ്ശേരി സെയ്ന്റ് മാത്യൂസ് പ്രൊവിൻസ് മുടിയൂർക്കര എസ്എച്ച് ജ്യോതിസ് മഠാംഗം സിസ്റ്റർ ആലീസ് തോമസ് കിഴക്കേൽ(72) അന്തരിച്ചു.
കങ്ങഴ മുണ്ടത്താനം കിഴക്കേൽ പരേതരായ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. മായം, കൂവപ്പള്ളി, ചേന്നങ്കരി, കണയങ്കവയൽ, ആര്യങ്കാവ്, ആർപ്പൂക്കര, അമ്പൂരി, പുന്നത്തുറ, പാറേൽ, പുതുപ്പള്ളി ജ്യോതിസ് ഭവൻ എന്നിവിടങ്ങളിൽ സുപ്പീരിയറായി പ്രവർത്തിച്ചു.
സഹോദരങ്ങൾ: ജോസ്(ഉദയഗിരി), ജോർജുകുട്ടി(കണ്ണൂർ), ബാബു തോമസ്(പത്തനാട്), സാബു തോമസ്(ഡൽഹി). സംസ്‌കാരം ശനിയാഴ്ച 11-ന് പാറേൽമഠം സെമിത്തേരിയിൽ.