ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി.
സബ്ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. R ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു.
KPSTA റവന്യൂ ജില്ലാ പ്രസിഡൻ്റ് ശ്രീ. R രാജേഷ്, സെക്രട്ടറി ശ്രീ. മനോജ് വി പോൾ, ട്രഷറർ ശ്രീ. റ്റോമി ജേക്കബ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. PV ഷാജിമോൻ, സബ് ജില്ലാ സെക്രട്ടറി ശ്രീ. ജോബി ജോസഫ്, വിദ്യാഭ്യാസജില്ലാ സെക്രട്ടറി ശ്രീ. യോഗേഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീ. ജോയ്സ് ജേക്കബ്, ശ്രീ. ദീപു സെബാസ്റ്റ്യൻ, ശ്രീമതി. ജിസ്മി സ്കറിയ, ശ്രീ. സിനു ജോസഫ്, ശ്രീ. ജോബിൻ കുരുവിള, ശ്രീ. കൃഷ്ണകാന്ത് KC തുടങ്ങിയവർ നേതൃത്വം നൽകി.